
കൊച്ചി : സീറോ മലബാർ സഭയുടെ കാനോനികനിയമങ്ങളെ ലംഘിക്കുന്ന വൈദീകർക്ക് കൂദാശ വിലക്ക് ഉൾപ്പെടെയുള്ള ശിക്ഷ നടപടി സ്വീകരിക്കണമെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ആവശ്യപ്പെട്ടു.സഭ സിനഡ് അംഗീകരിച്ച ഏകീകൃത കുർബാനക്ക് എതിര് നിൽക്കുന്ന വൈദീകരുടെ സാമ്പത്തിക സ്രോതസ് , മാവോയിസ്റ്റ് ബന്ധം,ഇടവക പള്ളികളിലെ സാമ്പത്തിക തിരിമറി എന്നിവയെ സംബദ്ധിച്ച് സർക്കാർ തലത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം.പി ജോർജ് നയിക്കുന്ന ദ്വിദിന നിരാഹാര സമരം ആരംഭിച്ചു.എറണാകുളം വഞ്ചി സ്വക് യറിൽ നടക്കുന്ന സമരം സിഎൻഎ ഉന്നതാധികാര സമിതി അംഗം എം. ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. സത്യാഗ്രഹ സമരം നാളെ (11 ശനി)അവസാനിക്കും.ബിഷപ്പ് ഹൗസിൽ അതിക്രമിച്ച് കടന്ന് സമരാഭാസങ്ങൾ നടത്തിയ വിമത പുരോഹിതരെ സീറോ മലബാർ സഭയിൽ നിന്ന് പുറത്താക്കിയ സഭ നടപടികളിൽ ആഹ്ളാദ സൂചകമായി നിരാഹാര പന്തലിൽ മധുരപലഹാര വിതരണം നടത്തി. ആഹ്ളാദം പങ്കിട്ടു.ഗായകൻ പി. ജയചന്ദ്രന് ആദാരജ്ഞലികൾ അർപ്പിച്ചാണ് നിരാഹാരത്തിന് തുടക്കം കുറിച്ചത്.കൺവീനർ ജോസ് പാറേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.ജോസഫ് പി. എബ്രാഹാം , അഡ്വ. പോളച്ചൻ പുതുപ്പാറ, ബേബി ചിറ്റിലപ്പിള്ളി, ജെയ്ക്ക് പി തോമസ്, പോൾസൺകുടിയിരിപ്പിൽ, ഷൈബി പാപ്പച്ചൻ, ബൈജു തച്ചിൽ, അമൽ ചെറുതുരുത്തി, ജോസഫ് അമ്പലത്തിങ്കൽ, ഷിജു സെബാസ്റ്റ്യൻ, ഡേവീസ് ചൂര മന, എൻ. എ സെബാസ്റ്റ്യൻ, ഷൈജൻ തോമസ്, ആൻ്റോ പല്ലിശേരി, സി. ജെ കുഞ്ഞ് കുഞ്ഞ്, സെബാസ്റ്റ്യൻ കൂനത്താൻ, ജോമോൻ അഗസ്റ്റിൻ, ജിജോ ചീരകത്തിൽ, ബിബിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ചിത്രം ഉണ്ട് : ഏകീകൃതകുർബാന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചെയർമാൻ ഡോ. എം. പി ജോർജ് എറണാകുളം വഞ്ചി സ്വക് യറിൽ ആരംഭിച്ച ദ്വിദിന നിരാഹാര സത്യാഗ്രഹ സമരം. ഡേവീസ് ചൂരമന, ഷൈബി പാപ്പച്ചൻ, ജെയ്സ് തോമസ്, ജോസഫ് എബ്രാഹാം , പോൾസൺകുടിയിരിപ്പിൽ,എം. ജെ. ജോസഫ്, ജോസ് പാറേക്കാട്ടിൽ ,ഷിജു സെബാസ്റ്റ്യൻ, ഷൈജൻ തോമസ് തുടങ്ങിയവർ
സമീപം.











